ലഖ്നൗ: ചിത്രകൂട് ജില്ലയിലെ കവി തുളസീദാസ്, ഋഷിവര്യനായ വാല്മീകി എന്നിവരുമായി ബന്ധപ്പെട്ട രാജാപൂര്‍, ലാലാപൂര്‍ എന്നിവിടങ്ങളെ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജാപൂരിനേയും ലാലാപൂരിനേയും ബന്ധിപ്പിക്കുന്ന റോഡ് നിര്‍മിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ചിത്രകൂടിലെ തെഹ്‌സിലിലാണ് രാജാപൂര്‍ പട്ടണം സ്ഥിതി ചെയ്യുന്നത്. രാമചരിതമാനസം എഴുതിയ തുളസീദാസുമായി ബന്ധപ്പെട്ട സ്ഥലമാണിത്. രാമായണത്തിന്റെ രചയിതാവായ വാല്മീകിയുമായി ബന്ധപ്പെട്ട ലാലാപൂര്‍, ചിത്രകൂട് – പ്രയാഗ്‌രാജ് ഹൈവേയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
ലാലാപൂരിലെ വാല്മീകി ആശ്രമവും പരിസരവും ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനും നിര്‍ദ്ദേശമുണ്ട്. 480 പടികള്‍ കയറിയാണ് മല മുകളിലുള്ള വാല്മീകി ആശ്രമത്തിലെത്തുന്നത്. ഇവിടെ റോപ്‌വേ, റോഡ് തുടങ്ങിയ വികസന പദ്ധതികളാണ് തയാറാക്കുന്നത്. ഋഷിമാര്‍, വിശുദ്ധര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട പ്രദേശങ്ങളും ക്ഷേത്രങ്ങളും നവീകരിക്കാന്‍ യു.പി സര്‍ക്കാരിന് പദ്ധതിയുണ്ട്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…