Categories: IndiaNATIONAL NEWS

യുപിയിലെ അമ്മമാരുടെയും സഹോദരിമാരുടെയും മാനത്തിനും അന്തസ്സിനും മുറിവേൽപ്പിക്കുന്ന രീതിയിലുള്ള ചിന്തകൾ വച്ചു പുലർത്തുന്നവരുടെ പോലും നാശം ഉറപ്പ്; യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്: ഹത്രാസ് കൊലപാതകക്കേസിന്റെ ആദ്യഘട്ട അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെയെല്ലാം സസ്‌പെൻഡ് ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എസ്പി വിക്രാന്ത് വീർ, സിഒ റാം ശബ്ദ്, ഇൻസ്‌പെക്ടർ ദിനേശ് കുമാർ വർമ, എസ് ഐ ജഗ്‌വീർ സിങ്, ഹെഡ് കോൺസ്റ്റബിൾ മഹേഷ്‌ പാൽ എന്നിവരെയാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സസ്‌പെൻഡ് ചെയ്തത്. യുപിയിലെ അമ്മമാരുടെയും സഹോദരിമാരുടെയും മാനത്തിനും അന്തസ്സിനും മുറിവേൽപ്പിക്കുന്ന രീതിയിലുള്ള ചിന്തകൾ വച്ചു പുലർത്തുന്നവരുടെ പോലും നാശം ഉറപ്പായിരിക്കുമെന്ന് അദ്ദേഹം ട്വീറ്റും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ആദ്യഘട്ട അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെയെല്ലാം സസ്പെന്‍ഡ് ചെയ്തത്.

സസ്‌പെൻഡ് ചെയ്ത എസ്പി, ഡിഎസ്പി എന്നിവരെ നർകോ – പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കാനും യോഗി ആദിത്യനാഥ് ഉത്തരവിട്ടുണ്ട്. ഹത്രാസ് കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ എസ്പി,ഡിഎസ്പി, ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള ചില ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്പെൻഡ് ചെയ്യാൻ നിർദേശിച്ച വിവരം മുഖ്യമന്ത്രിയുടെ ഓഫീസാണ് പുറത്തുവിട്ടത്.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

4 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

5 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

9 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

9 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

9 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

9 hours ago