India

മൂന്ന് മാസത്തേക്ക് ഉത്തർപ്രദേശിൽ സൗജന്യ റേഷൻ; യോഗി സർക്കാരിന്റെ ആദ്യ തീരുമാനം

ലക്നൗ: യുപിയില്‍ പുതുതായി അധികാരമേറ്റ മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ​യോ​ഗം ഇന്ന് ചേര്‍ന്നു. സംസ്ഥാനത്ത് മൂ​ന്ന് മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ റേ​ഷ​ന്‍ തു​ട​രാ​ന്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് സർക്കാർ തീരുമാനിച്ചു. ഒ​രു വീ​ടി​ന് പ്ര​തി​മാ​സം അ​ഞ്ച് കി​ലോ​ഗ്രാം ഭ​ക്ഷ്യ​ധാ​ന്യം അ​ധി​ക​മാ​യി ന​ല്‍​കാ​നാ​ണ് പ​ദ്ധ​തി. പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ തീ​രു​മാ​ന​മാ​ണി​ത്. ഇ​ത് സു​താ​ര്യ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന മാര്‍ച്ച്‌ 31 മുതല്‍ ജൂണ്‍ 30വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംസ്ഥാനത്തെ 15 കോടി ജനങ്ങള്‍ പ്രയോജനം ചെയ്യുമെന്ന്-യോഗി ആദിത്യനാഥ് പറഞ്ഞു.ഒരു വീടിന് പ്രതിമാസം അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം അധികമായി നല്‍കാനാണ് പദ്ധതി. പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിതെന്നും ഇത് സുതാര്യമായി നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് പുതുചരിത്രം കുറിച്ചാണ് യോഗി ആദിത്യനാഥ് തുടര്‍ച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന ബിജെപി നേതാക്കള്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 37 വര്‍ഷത്തിന് ശേഷം, സംസ്ഥാനത്തു ഭരണകാലാവധി തികച്ചു വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയാണ് യോഗി. ആകെ 52 മന്ത്രിമാരാണു സത്യപ്രതിജ്ഞ ചെയ്തത്. 32 പേര്‍ പുതുമുഖങ്ങളാണ്. 403 അംഗ നിയമസഭയില്‍ 255 സീറ്റുകളില്‍ വിജയിച്ചാണു ബിജെപി അധികാരം നിലനിര്‍ത്തിയത്. 41 ശതമാനം വോട്ടുവിഹിതവും സ്വന്തമാക്കി.

B4 Admin

Recent Posts

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

4 minutes ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

59 minutes ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

2 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

2 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

15 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

16 hours ago