Wednesday, December 24, 2025

യോഗിയുടെ രണ്ടാംവരവ് പ്രവർത്തകർ ആഘോഷിച്ചത് ഈ സ്ഥലത്ത്; പിന്നിൽ ഒരൊറ്റ ലക്‌ഷ്യം മാത്രം

യോഗിയുടെ രണ്ടാംവരവ് പ്രവർത്തകർ ആഘോഷിച്ചത് ഈ സ്ഥലത്ത്; പിന്നിൽ ഒരൊറ്റ ലക്‌ഷ്യം മാത്രം | Yogi Adityanath

അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കി ഭരണത്തുടർച്ച നേടുന്ന ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രിയെന്ന റെക്കോഡ് ഇനി യോഗി ആദിത്യനാഥിന്. ഉത്തർപ്രദേശിൽ വ്യക്തമായ ലീഡോടെ ബി.ജെ.പിയുടെ കുതിപ്പ് തുടരുകയാണ്. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം 269 സീറ്റുകളിലാണ് പാർട്ടി ലീഡ് നിലനിറുത്തുന്നത്.യോഗി ആദിത്യനാഥിന്റെ വിജയം വൻ ആഘോഷമാക്കുകയാണ് ബി.ജെ.പി പ്രവർത്തകർ. എന്നാൽ അവരുടെ ഇത്തവണത്തെ ആഘോഷത്തിന് ഒരു പ്രത്യേകതയുണ്ട്.

ബി.ജെ.പിയുടെ വിജയം ആഘോഷിക്കാൻ പ്രവർത്തകർ തിരഞ്ഞെടുത്തിരിക്കുന്ന വാഹനം ബുൾഡോസറാണ്. വോട്ടെണ്ണലിൻ്റെ ആദ്യ മണിക്കൂറുകളിൽ ബി.ജെ.പിക്ക് അനുകൂലമായ മുന്നേറ്റമുണ്ടായപ്പോൾത്തന്നെ പ്രവർത്തകർ ബുൾഡോസർ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. യു.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ “ബാബ ബുൾഡോസർ” എന്ന് വിളിച്ച് പരിഹസിച്ചിരുന്നു.

അയോദ്ധ്യയിൽ ഒരു റാലിയിലാണ് അഖിലേഷ് യാദവ് യോഗിയെ ബുൾഡോസർ ബാബ എന്നു വിശേഷിപ്പിച്ചത്. അദ്ദേഹം എല്ലാത്തിൻ്റെയും പേര് മാറ്റുന്നുണ്ട്. മുമ്പ് ഞങ്ങൾ അദ്ദേഹത്തെമുഖ്യമന്ത്രി ബാബ ´ എന്നാണ് വിളിച്ചിരുന്നത്,

എന്നാൽ ഇന്ന് ഒരു മാദ്ധ്യമം അദ്ദേഹത്തെ `ബുൾഡോസർ ബാബ എന്നാണ് വിളിക്കുന്നത്. ഞങ്ങൾ ഈ പേര് വിളിച്ചിട്ടില്ല. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ആ പേര് വിളിച്ചത്´- അഖിലേഷ് യാദവ് അന്നു പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കു മറുപടിയുമായാണ് ബി.ജെ.പി പ്രവർത്തകർ ബുൾഡോസറിൽ ആഹ്ളാദ പ്രകടനം നടത്തുന്നത്. വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടം കഴിഞ്ഞ് യോഗി ആദിത്യനാഥ് സർക്കാരിന്റെ വിജയം ഉറപ്പായപ്പോൾ തന്നെ ആഘോഷങ്ങൾക്കായി പാർട്ടി പ്രവർത്തക ബുൾഡോസർ തിരഞ്ഞടുക്കുകയായിരുന്നു. ബുൾഡോസറിൻ്റെ മുകളിലും അതിൻ്റെ ബ്ലേഡിലും നിരന്നു നിന്ന് ആർപ്പുവിളികളോടെയാണ് പ്രവർത്തകർ ആഘോഷം തുടങ്ങിയത്.

Related Articles

Latest Articles