Monday, December 22, 2025

രാമക്ഷേത്രത്തെക്കുറിച്ച് ഉടന്‍ ഒരു സന്തോഷവാര്‍ത്ത വരാമെന്ന് യോഗി ആദിത്യനാഥ്

ദില്ലി : അയോദ്ധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് ഒരു നല്ല വാര്‍ത്ത ഉടന്‍ വരാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ബ്രാഹ്മണ മഹാന്ത് അവേദ്യനാഥ്ജി മഹാരാജിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച മൊറാരി ബാപ്പു രാം കഥയുടെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ശ്രീരാമന്‍ നമ്മുടെ ശ്വാസത്തില്‍ ഉണ്ട് എപ്പോഴും നാമെല്ലാവരും ശ്രീരാമന്റെ ഭക്തരാണ്, ഭക്തിയാണ് നമ്മുടെ ശക്തിയാണ്. ശ്രീരാമന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും ആ പ്രേരണയില്‍ നിന്ന് രാജ്യത്തിന്റെ നിര്‍മാണത്തിന് സംഭാവന നല്‍കാനും അദ്ദേഹം പരിപാടിയില്‍ പങ്കെടുത്ത ഭക്തരോട് അഭ്യര്‍ത്ഥിച്ചു.

സുപ്രീം കോടതിയില്‍ രാമജന്‍മഭൂമി തര്‍ക്കകേസില്‍ ദിവസവും വാദം തുടരുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. കേസില്‍ വാദം പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ 17 ന് കോടതി സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഒരു വിധി പറയുന്നതിനായി തീയതി നിശ്ചയിച്ചിട്ടില്ല.

Related Articles

Latest Articles