Saturday, November 21, 2026

ഇനി അക്രമം കാണിച്ചാൽ യോഗിയുടെ ബുൾഡോസർ നെഞ്ചത്ത് കേറും

യുപിയിൽ ഗുണ്ടാരാജുകൾക്ക് പേടിസ്വപ്‌നമായി യോഗിയുടെ പോലീസ് .വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും യോഗി സര്‍ക്കാര്‍ വിജയിച്ചതോടെ ഗുണ്ടകള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ യുപി പോലീസ്. പീഡനക്കേസിൽ പ്രതികളായ രണ്ട് പേരോട് കീഴടങ്ങാൻ പോലീസ് നിർദ്ദേശിച്ചു. കീഴടങ്ങിയില്ലെങ്കിൽ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. യോഗി ആദിത്യനാഥ് രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിൽ ഏറിയതോടെ കുറ്റവാളികളെ സംസ്ഥാനത്ത് നിന്നും പൂർണമായും തുടച്ച് നീക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ചിൽക്കാന ഗ്രാമത്തിലെ രണ്ട് പേർ ചേർ കഴിഞ്ഞയാഴ്ചയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ഒരാഴ്ച നീണ്ട അന്വേഷണം പോലീസ് നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഈ സാഹചര്യത്തിലാണ് കീഴടങ്ങാൻ നിർദ്ദേശിച്ചത്. എന്നിട്ടും പ്രതികൾ പുറത്ത് വരാനോ നിയമനടപടി നേരിടാനോ തയ്യാറാകാത്തതിനെ തുടർന്നാണ് വീട് പൊളിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയത്.

യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ ഏറിയ ഭയത്തിലാണ് കുറ്റവാളികൾ. യോഗിയെ അധികാരത്തിൽ തിരിച്ചെത്തി രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ തന്നെ 50 കുറ്റവാളികളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കീഴടങ്ങിയത്. ‘ഞാൻ കീഴടങ്ങുകയാണ്’ എന്ന പ്ലക്കാർഡുകളുമായാണ് കുറ്റവാളികൾ പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. ‘ദയവായി ആക്രമിക്കരുത്’ എന്നും പ്ലക്കാർഡിൽ എഴുതിയിട്ടുണ്ട്.

എന്നാൽ ക്രിമിനലുകൾക്ക് മുന്നിൽ ബുൾഡോസറും, വെടിയുണ്ടകളുമായി എത്തുന്ന യോഗിയുടെ പോലീസ് നിർധനർക്ക് മുന്നിൽ ഭക്ഷണസാധനങ്ങളുമായാണ് എത്തുന്നത് .

യുപിയിൽ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് പുതിയ നടപടികളുമായി പോലീസ് മുന്നോട്ട് വന്നിരിക്കുന്നത്. ജലൗൺ പോലീസാണ് പുതിയ നയത്തിനു തുടക്കമിട്ടിരിക്കുന്നത്. ഇവിടുത്തെ പോലീസ് സ്‌റ്റേഷനുകളിൽ നിയമിച്ചിരിക്കുന്ന ഇൻസ്‌പെക്ടർമാർ ഇപ്പോൾ പരാതി കേൾക്കുക മാത്രമല്ല, ഇരകളെ സാമ്പത്തികമായും മറ്റും സഹായിക്കുകയും ചെയ്യുന്നു .

ഒരാഴ്ചയ്‌ക്ക് മുൻപാണ് പോലീസ് പുതിയ പദ്ധതി ആരംഭിച്ചത്. പാവപ്പെട്ടവർക്കും വികലാംഗർക്കും അശരണർക്കും കുട്ടികൾക്കും പഴങ്ങളും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുകയും ഫുട്പാത്തിൽ രാത്രി കഴിയുന്ന ആളുകൾക്ക് ഭക്ഷണം നൽകുകയുമാണ് ഇപ്പോൾ ചെയ്യുന്നത്

നദിഗാവ്, കൊച്ച്, കൽപി, രാംപുര, സിർസകലാർ, ചുർക്കി, എറ്റ്, കൊത്ര, മധൗഗഢ്, കുത്തൗണ്ട്, ജലൗൺ എന്നിവിടങ്ങളിലെല്ലാം സാധാരണക്കാർക്ക് കൈത്താങ്ങായി പോലീസുണ്ട് . മാത്രമല്ല സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് പെൻസിലുകളും , പുസ്തകങ്ങളും വിതരണം ചെയ്യുന്നുണ്ട്. മജിത്ത് ഗ്രാമത്തിലെ തീപിടിത്തത്തിൽ 3 വീടുകൾ അഗ്നിക്കിരയായിരുന്നു. രാംപുര പോലീസാണ് സംഭവസ്ഥലം സന്ദർശിച്ച് ദുരിതബാധിതരെ പരിചരിക്കുന്നതും , അവർക്ക് വേണ്ട റേഷനും ഭക്ഷണസാധനങ്ങളും നൽകുകയും ചെയ്യുന്നതും.

എല്ലാ പോലീസ് സ്റ്റേഷനുകളിലും , ഔട്ട്‌പോസ്റ്റുകളിലും പരാതിയുമായി എത്തുന്നവർക്ക് സമാധാനത്തോടെ മടങ്ങി പോകണമെന്നാണ് ഇപ്പോൾ പോലീസുകാരുടെ തീരുമാനം .എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതുമായി ബന്ധപ്പെട്ട സന്ദേശം നൽകിയിട്ടുണ്ട്.

അതേസമയം സര്‍ക്കാര്‍ തലയ്ക്ക് 25000 വിലയിട്ട മോനു പണ്ഡിറ്റ് എന്ന ക്രിമിനലിനെയാണ് കഴിഞ്ഞ മാർച്ചിൽ ലക്‌നൗ പോലീസ് വെടിവച്ച് വീഴിച്ചത്. സ്ഥലത്തെ പ്രധാന ക്രിമിനലും ഗുണ്ടാ സംഘങ്ങളുടെ നേതാവുമായിരുന്നു ഇയാൾ. ലക്‌നൗ പോലീസ് ക്രൈംബ്രാഞ്ച് സംഘം ഗുഡംബ പ്രദേശത്തെ ഭഖാമൗ ഗ്രാമത്തിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ കണ്ടെത്തിയത് . നമ്പരില്ലാത്ത ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ പോലീസ് തടയാന്‍ ശ്രമിച്ചതോടെ ഇയാള്‍ ബൈക്ക് വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. പോലീസ് ഇയാളെ പിന്തുടരുകയും വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ബുള്ളറ്റ് ഇടത് കാലില്‍ കൊണ്ട് മോനു ബൈക്കില്‍ നിന്ന് വീണു.

2021 ഏപ്രിലില്‍ ഇയാള്‍ നാല് കൂട്ടാളികളുമായി ചേര്‍ന്ന് ജാങ്കിപുരത്തെ അഞ്ജനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയിരുന്നു. മോനു പണ്ഡിറ്റ് തന്റെ മൂന്ന് കൂട്ടാളികളോടൊപ്പം മോതിരം എടുക്കാനെന്ന വ്യാജേന കടയില്‍ കയറി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. സ്ത്രീകളുടെ മാലപൊട്ടിക്കല്‍ സംഘവും ഇയാളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മോനു പണ്ഡിറ്റിനെ വെടിവെച്ച് പിടിച്ചെന്ന് അറിഞ്ഞതോടെ പോലീസിനും യോഗി സര്‍ക്കാരിനും നന്ദി പറഞ്ഞും ആശംസകള്‍ അര്‍പ്പിച്ചും സ്ത്രീകള്‍ രംഗത്തെത്തി.

Related Articles

Latest Articles