Television Anchor Woman In Afghanistan
കാബൂൾ: അഫ്ഗാനിൽ ടെലിവിഷൻ അവതാരകയ്ക്ക് ജോലിയിൽ വിലക്കേർപ്പെടുത്തി. പ്രശസ്ത വാർത്ത അവതാരക ശബ്‌നം ദാവ്‌റാൻ ആണ് തന്റെ ദുരിതസ്ഥിതി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി രംഗത്തുവന്നത്. കാബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേഡിയോ ടെലിവിഷന്‍ അഫ്ഗാനിസ്ഥാന്‍(ആര്‍ടിഎ) മാധ്യമപ്രവര്‍ത്തകയായ ഷബ്‌നം ദാവ്‌രനെയാണ് താലിബാൻ ഭീകരര്‍ തടഞ്ഞത്.
താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തതിന് ശേഷം, ടിവി സ്റ്റേഷനിൽ ജോലിചെയ്യുന്നത് വിലക്കിയതായാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്ന വീഡിയോ ക്ലിപ്പിൽ പറയുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റർ ആർടിഎയ്‌ക്കായി ആറ് വർഷത്തോളമായി ജോലി ചെയ്യുകായാണ് ദാവ്‌റാൻ. ഈ ആഴ്ച ഓഫീസിലെ പുരുഷ ഓഫീസർമാർക്ക് പ്രവേശനം അനുവദിച്ചിരുന്നു എന്നാൽ തന്നെ ഓഫീസിൽ പ്രവേശിക്കുന്നത് വിലക്കിയതായും ഓഫീസ് കാർഡ് കാണിച്ചിട്ടും അനുമതി ലഭിച്ചില്ലെന്നും ദാവ്‌റാൽ പറഞ്ഞു. ഭരണം മാറിയതിനാൽ ജോലിയിൽ തുടരാൻ കഴിയില്ലെന്നാണ് ദാവ്‌റാനെ അറിയിച്ചത്.
അവതാരക പറഞ്ഞതിങ്ങനെ: ‘ഞാന്‍ ആര്‍ടിഎയില്‍ പോയെങ്കിലും ഭരണം മാറിയെന്ന് അവര്‍ എന്നോട് പറഞ്ഞു. നിങ്ങള്‍ക്ക് അനുമതിയില്ല. വീട്ടില്‍ പോകൂ’ എന്നാണ് താലിബാൻ ഭീകരർ തന്നോട് പറഞ്ഞത്.
സ്ത്രീകളെ ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുമെന്ന് താലിബാന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി തൊട്ടടുത്ത ദിവസമാണ് ഔദ്യോഗിക മാധ്യമത്തിലെ ഇടപെടല്‍. താലിബാന്റെ നിയന്ത്രണം ഏറ്റെടുത്തശേഷം ആദ്യമായി നടത്തിയ ചൊവ്വാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ സബിഹുള്ള മുജാഹിദ് അവകാശപ്പെട്ടതിങ്ങനെ: ‘സമൂഹത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് സ്ത്രീകള്‍. അവര്‍ക്ക് ജോലി ചെയ്യാം, വിദ്യാഭ്യാസം നേടാം. സമൂഹത്തില്‍ അവരെ ആവശ്യമുണ്ട്, അവര്‍ സജീവമായി ഇടപെടും’. എന്നാൽ ഇതിനു വിപരീതമാണ് കാര്യങ്ങൾ എന്നുതന്നെയാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…