Wednesday, May 15, 2024
spot_img

അഫ്ഗാനിൽ മതഭ്രാന്തിളകിയ ഭീകരന്റെ ഭ്രാന്തൻ നൃത്തം; വീഡിയോ വൈറൽ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആക്രമണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് താലിബാന്‍. പ്രധാന നഗരങ്ങളായ ഖുണ്ടൂസിലും ലെഷ്‌കര്‍ ഗാഹിലും ആക്രമണം അതിരൂക്ഷമായി തുടരുന്നു. എന്നാൽ ഇപ്പോഴിതാ ഭീകരർ പിടിച്ചെടുത്ത ഒരു പ്രവിശ്യയുടെ ഭരണകൂടത്തിന് മുന്നിൽ നിന്നുകൊണ്ട് ഒരു ഭീകരൻ മതഭ്രാന്തിളകി നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമംങ്ങളിൽ വൈറലായിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ 17 പ്രവിശ്യകളിലൊന്നിനെ പിടിച്ചെടുത്ത ശേഷം അവിടുത്തെ ഭരണകൂടത്തിന് മുന്നിൽ നിന്ന് ഭ്രാന്തിളകി ഒരു ഭീകരൻ നൃത്തം ചെയ്യുന്നതായി വീഡിയോയിൽ കാണാം. നൃത്തത്തിനൊപ്പം ഭ്രാന്തന്മാരെപോലെ എന്തൊക്കെയോ പുലമ്പുന്നുമുണ്ട്.

അതേസമയം നിരവധി ക്രൂരകൃത്യങ്ങളാണ് ഈ മതഭ്രാന്തന്മാർ അഫ്‌ഗാനിൽ ചെയ്തുകൊണ്ടിരിക്കുന്നത്. അഫ്‌ഗാനിസ്ഥാനിൽ കോവിഡ് വാക്സിന്‍ നിരോധിച്ചിരിക്കുകയാണ് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് നിരോധനം നിലവില്‍ വന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാക്തയിലെ റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം സംബന്ധിച്ച് താലിബാന്‍ നോട്ടീസ് പതിച്ചു. ഐക്യരാഷ്ട്ര സഭ പദ്ധതിയുടെ ഭാഗമായാണ് അഫ്‌ഗാനിസ്ഥാനില്‍ പ്രധാനമായും കോവിഡ് വാക്സിന്‍ എത്തുന്നത്. എന്നാൽ ഈ പ്രദേശത്ത് കഴിഞ്ഞാഴ്ചയാണ് താലിബാന്‍ പിടിമുറുക്കിയത്.

തുടര്‍ന്ന് ഇവിടുത്തെ ന്യൂനപക്ഷമായ സിഖ് വിഭാഗത്തിന്‍റെ ഒരു ഗുരുദ്വാര താലിബാന്‍ കൈയേറുകയും അവരുടെ മത പതാക അടക്കം നീക്കം ചെയ്യുകയും ചെയ്തു. അതേസമയം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ മുന്നേറ്റം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാണ്ഡഹാറിന് പിന്നാലെ കാബൂളിന് തൊട്ടടുത്ത പ്രവിശ്യ അടക്കം താലിബാൻ പിടിച്ചടക്കി എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles