Tuesday, May 21, 2024
spot_img

സദാചാര ഗുണ്ടാ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; അക്രമത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ?

ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട്ട് സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് സദാചാര ആക്രമണം ഉണ്ടായത്. ചേപ്പാട് കരിക്കാട്ട് ശബരി (26) ആണ് മരിച്ചത്.എട്ടംഗ സംഘമാണ് ശബരിയെ ആക്രമിച്ചത്. ഇതിൽ നാല് പേരെ പോലീസ് (Police) തിരിച്ചറിഞ്ഞു

അക്രമിച്ചവര്‍ ഡിവൈഎഫ്‌ഐക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles