രാജ്കോട്ട്: പൊലീസ് സ്റ്റേഷന് തീവെച്ചതിന് പിടിയിലായ പ്രതിയോട് കാരണം അന്വേഷിച്ചപ്പോള്‍ കാരണം കേട്ട് അന്തംവിട്ടിരിക്കുകയാണ് ഗുജറാത്തിലെ രാജ്കോട്ട് പൊലീസ്. പൊലീസ് സ്റ്റേഷന് തീയിട്ടാൽ താൻ അറസ്റ്റ് ചെയ്യപ്പെടും എന്നും അതിനുവേണ്ടി തന്നെയാണ് ഈ കടുംകൈ ചെയ്തതെന്നും യുവാവ് പറയുന്നു. 23 കാരനായ ദേവ്‌ജി ചാവ്ഡയാണ് ഞായറാഴ്ച പൊലീസ് സ്റ്റേഷന് തീയിട്ടത്.
വീട്ടിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഭാര്യയുടെ പ്രകോപനപരമായ നീണ്ട സംഭാഷണങ്ങൾ കേട്ട് മടുത്തെന്നും ജയിലിൽ കൃത്യസമയത്ത് ഭക്ഷണം കഴിച്ച് സ്വസ്ഥമായി കഴിയാമെന്നുമാണ് ദേവ്ജി പറഞ്ഞത്. അടുത്തിടെ വിവാഹം കഴിച്ച ഇയാള്‍ക്ക് വീട്ടിലെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കുന്നതിന് സാധിച്ചിരുന്നില്ല. ഇതുപറഞ്ഞ് ദിവസവും വീട്ടില്‍ ഭാര്യയുമായി വഴക്കിടാറുണ്ടെന്നും ദേവ്‌ജി പറയുന്നു.
ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് പൊലീസ് ചൗകിക്ക് മുന്നിലെത്തിയ ദേവ്ജി പെട്രോൾ ഒഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട് അടുത്തുള്ള കച്ചവടക്കാരാണ് സ്ഥലത്തെത്തി തീയണച്ച് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു, ചോദ്യം ചെയ്യലിൽ ഭാര്യയുമൊത്തുള്ള ജീവിതം മടുത്തെന്നും ജയിലിൽ പോയാൽ ഭക്ഷണമെങ്കിലും സമയത്തിന് കിട്ടുമല്ലോ എന്നുമായിരുന്നു ഇയാളുടെ മറുപടി. സംഭവത്തിൽ ദേവ്ജിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

