Tuesday, May 14, 2024
spot_img

യുവത്വവും പരിചയസമ്പത്തും സമാസമം !!!ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി; നരേന്ദ്രമോദി വാരണാസിയിൽ;തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ; തൃശൂരിൽ സുരേഷ് ഗോപി; ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ ;വി.മുരളീധരൻ ആറ്റിങ്ങലിൽ

ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. യുവത്വത്തിനും അനുഭവസമ്പത്തിനും തുല്യപ്രാധാന്യം നൽകിക്കൊണ്ട് 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിൽ 28 വനിതാ സ്ഥാനാർഥികളുമുണ്ട്. 47 പേർ 50 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടംപിടിച്ചു.

മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ വാരാണസിയിൽനിന്ന് ജനവിധി തേടും. ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽനിന്നും, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലക്നൗവിൽ നിന്നും ജനവിധി തേടും. തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഒരു മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ഉത്തർപ്രദേശ് – 51, ബംഗാൾ – 20, മധ്യപ്രദേശ് – 24, ഗുജറാത്ത് – 15, രാജസ്ഥാൻ – 15, കേരളം – 12, തെലങ്കാന – 9, അസം – 11, ജാർഖണ്ഡ് – 11, ഛത്തീസ്ഗഡ് – 11, ഡൽഹി – 5, ജമ്മു കശ്മീർ – 2, ഉത്തരാഖണ്ഡ് – 3, അരുണാചൽ പ്രദേശ് – 2, ഗോവ –1, ത്രിപുര –1, ആൻഡമാൻ നിക്കോബർ – 1, ദാമൻ ദിയു – 1 എന്നിങ്ങനെയാണ് ആദ്യ ഘട്ട പട്ടികയിൽ പ്രഖ്യാപിച്ച മണ്ഡലങ്ങളുടെ എണ്ണം.

ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ച പ്രമുഖ നേതാക്കളും മത്സരിക്കുന്ന മണ്ഡലവും ചുവടെ നൽകുന്നു

∙ നരേന്ദ്ര മോദി – വാരാണസി
∙ അമിത് ഷാ – ഗാന്ധിനഗർ
∙ രാജ്നാഥ് സിങ് – ലക്‌നൗ
∙ കിരൺ റിജിജു – അരുണാചൽ വെസ്റ്റ്
∙ മനോജ് തിവാരി – നോർത്ത് ഈസ്റ്റ് ഡൽഹി
∙ സർബാനന്ദ സോനോബൾ – ഡിബ്രുഗഡ്
∙ ബാൻസുരി സ്വരാജ് – ന്യൂഡൽഹി
∙ മൻസൂഖ് മാണ്ഡവ്യ – പോർബന്തർ
∙ സ്മൃതി ഇറാനി – അമേഠി
∙ ജ്യോതിരാദിത്യ സിന്ധ്യ – ഗുണ
∙ ഭൂപേന്ദ്ര യാദവ് – അൽവാർ
∙ ശിവ്‌രാജ് സിങ് ചൗഹാൻ – വിദിഷ
∙ ബിപ്ലവ് ദേവ് – ത്രിപുര
∙ ഓം ബിർല – കോട്ട
∙ ദേവേന്ദ്ര ഝജാരിയ – ചുരു

കേരളത്തിൽ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പേരാണ് പുറത്ത് വിട്ടത്. സംസ്ഥാനത്ത് 16 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. ബിഡിജെഎസ് നാല് സീറ്റിലും. ബിജെപി മത്സരിക്കുന്ന നാല് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇനി എറണാകുളം, കൊല്ലം, കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി, ആലത്തൂർ, വയനാട് സീറ്റുകളിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളത്.

ആറ്റിങ്ങലിൽ വി.മുരളീധരനും തൃശൂരിൽ സുരേഷ് ഗോപിയും തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സ്ഥാനാർഥികളായി. പൊന്നാനിയിൽ മഹിളാമോർച്ച സംസ്ഥാന പ്രസിഡന്‍റ് നിവേദിതാ സുബ്രമണ്യത്തെയാണ് രംഗത്തിറക്കുന്നത്. മലപ്പുറത്ത് മൈനോറിറ്റി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഡോ.അബ്ദുൽ സലാമും വടകരയിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫുൽ കൃഷ്ണനെയും രംഗത്തിറക്കി. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗവും അധ്യാപികയുമായ എം.എൽ.അശ്വനിയാണ് സ്ഥാനാർഥി. കോഴിക്കോട് ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ എം.ടി.രമേശിനെയാണ് പരിഗണിച്ചത്.

കേരളത്തിൽ പ്രഖ്യാപിച്ച ബിജെപി സ്ഥാനാർത്ഥികളുടെ പേരും മത്സരിക്കുന്ന മണ്ഡലവും ചുവടെ നൽകുന്നു

∙ തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ
∙ ആറ്റിങ്ങൽ – വി.മുരളീധരൻ
∙ പത്തനംതിട്ട – അനിൽ ആന്റണി
∙ ആലപ്പുഴ – ശോഭാ സുരേന്ദ്രൻ
∙ കോഴിക്കോട് – എം.ടി.രമേശ്
∙ തൃശൂർ – സുരേഷ് ഗോപി
∙ പാലക്കാട് – സി. കൃഷ്ണകുമാർ
∙ മലപ്പുറം – ഡോ. അബ്ദുൽ സലാം
∙ വടകര – പ്രഫുല്ല കൃഷ്ണ
∙ പൊന്നാനി – നിവേദിത സുബ്രഹമണ്യൻ
∙ കണ്ണൂർ – സി.രഘുനാഥ്
∙ കാസർഗോഡ് – എം.എൽ. അശ്വിനി

Related Articles

Latest Articles