Wednesday, December 24, 2025

എംഡിഎംഎ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് തടാകത്തിൽ മരിച്ച നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിലുള്ള മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ

കട്ടപ്പന: എംഡിഎംഎ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കാണാതായ യുവാവിനെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന കല്ല്കുന്ന് വട്ടക്കാട്ടിൽ ജോ മാർട്ടിനെ (24) ആണ് അഞ്ചുരുളി തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ ഇയാളെ കാണാനില്ലായിരുന്നു. അഗ്നിശമനസേനയും കട്ടപ്പന പോലീസും പരിശോധന നടത്തുന്നതിനിടെ തടാകത്തിന്‍റെ മറുകരയിൽ മൃതദേഹം പൊങ്ങുകയായിരുന്നു. മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം, എക്സൈസ് സംഘം കള്ളക്കേസിൽ കുടുക്കിയതിലുള്ള മനോവിഷമത്തിലാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

Related Articles

Latest Articles