ഇളയദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ചിത്രത്തെക്കുറിച്ചുള്ള ചെറിയ അപ്ഡേറ്റുകൾ പുറത്തുവരുമ്പോൾ പോലും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. എന്നാൽ ഇക്കൂട്ടത്തിൽ ചില അഭ്യൂഹങ്ങളും കടന്നുവരാറുണ്ട്. ഏറ്റവുമൊടുവിലായി അത്തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങളിൽ ഒന്നായിരുന്നു നടൻ ജോജു ജോർജ് ലിയോയിൽ അഭിനയിക്കുന്നു എന്നത്.
ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോജു ജോർജ്. നടന്റെ അടുത്ത വൃത്തങ്ങൾ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് അറിയിച്ചു. തമിഴ് മാധ്യമങ്ങളിലടക്കം വ്യാജവാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് ഇത് തെറ്റാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

