CRIME

കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട: എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: മാരക മയക്കുമരുന്നായ 300 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയറ ജയില്‍റോഡ് സ്വദേശിയായ രോഹിത് ആനന്ദ് ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് -ബൈപ്പാസ് റോഡില്‍ പാച്ചക്കല്‍ എന്ന സ്ഥലത്തുവച്ചാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിലായത്.

വര്‍ഷങ്ങളായി സിനിമ-പരസ്യ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാവ് മയക്കുമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയാണെന്ന് എക്‌സൈസ് പറഞ്ഞു. നഗരത്തില്‍ മയക്കുമരുന്ന് വിതരണവും ഉപയോഗവും വര്‍ധിച്ചതായി എക്‌സ്സൈസ് ഇന്റലിജിന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.

കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ശരത്ബാബുവിന്റെ നേതൃത്വത്തില്‍ മലപ്പുറം എക്‌സ്സൈസ് ഐ ബി ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് പി കെ, കോഴിക്കോട് ഐ ബി ഇന്‍സ്പെക്ടര്‍ പ്രജിത് എ, എക്‌സൈസ് കമ്മീഷണര്‍ ഉത്തരമേഖല സ്‌ക്വാഡ് അംഗം അസി. എക്‌സ്‌സൈസ് ഇന്‍സ്പെക്ടര്‍ ഷിജുമോന്‍ ടി, പരപ്പനങ്ങാടി ഷാഡോടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിതിന്‍ ചോമാരി കോഴിക്കോട് എക്‌സ്സൈ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗംഗാധരന്‍, ദിലീപ്, ഡ്രൈവര്‍ മനോജ് ഒ ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 100 മില്ലി ഗ്രാം എല്‍എസ്ഡി കൈവശം വക്കുന്നത് പോലും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

Meera Hari

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago