പാലക്കാട്: റെയിൽവേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയെ ആര്‍പിഎഫും എക്സൈസും നടത്തിയ പരിശോധനില്‍ പിടികൂടി. കോട്ടയം താഴത്തെങ്ങാടി നബീൽ മുഹമ്മദ്(25) ആണ് ആര്‍പിഎഫ് ക്രൈം ഇന്‍റലിജന്‍സും എകസൈസും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയില്‍ ആണ് പ്രതി പിടിയിലായത്.
വിശാഖപട്ടണത്തിൽ നിന്നും ട്രെയിൻ മാർഗം പാലക്കാട് എത്തിയ യുവാവ് കോട്ടയം ഭാഗത്തേയ്ക്ക് ബസിൽ പോകുന്നതിനായി സ്റ്റേഷനിൽ ഇറങ്ങി വരുമ്പോഴാണ് പിടിയിലായത്. എറണാകുളം – കോട്ടയം കേന്ദ്രികരിച്ചു ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് കമ്മീഷൻ വ്യവസ്ഥയിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരിലെ പ്രാധാന കണ്ണിയാണ് പിടിയിലായ നബീലെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ 10 ലക്ഷത്തോളം രൂപ വിലവരും എന്നാണ് കണ്ടെത്തൽ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തല്‍ വ്യാപകമാണെന്നും റെയിൽവേസ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കുമെന്നും ആര്‍പിഎഫ് കമാന്‍ഡന്‍റ് ജെതിൻ ബി രാജ് അറിയിച്ചു. ആര്‍പിഎഫ് ഇൻസ്‌പെക്ടർ. എൻ കേശവദാസ്, എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് പികെ, ആര്‍പിഎഫ് എസ്ഐമമാരായ ദീപക് എ. പി., അജിത് അശോക്, എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ നിഷാന്ത് കെ ആര്‍പിഎഫ് എഎസ്ഐമാരായ സജു കെ, രവി എസ് എം, ഹെഡ് കോൺസ്റ്റബിൾ അശോക് എന്‍, എക്സ്സൈസ് പ്രിവെൻറ്റീവ് ഓഫീസർമാരായ രജീഷ്, സുരേഷ് ആര്‍, ആര്‍പിഎഫ് കോൺസ്റ്റബിൾ അബ്ദുൽ സത്താർ, സിഇഒ മാരായ രമേശ് ആര്‍, സുനിൽ കുമാർ കെ, സാനി, ഡബ്യുസിഇഒ സീനത്ത് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…