kerala-lottery-result
പാലക്കാട് പത്തിരിപ്പാലയിൽ അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ചു ലോട്ടറി തട്ടിയെടുത്തു. കോങ്ങാട് സ്വദേശിയായ അനിൽകുമാറിനാണ് ദുരവസ്ഥ ഉണ്ടായത്. ദിവസവും ഇരുപത് കിലോമീറ്ററോളം നടന്നാണ് അനിൽകുമാർ അന്നന്നേക്കുള്ള വക കണ്ടെത്തുന്നത്.
അന്ധയായ ഭാര്യയുടെയും രണ്ട് മക്കളുടേയും ഏക ആശ്രയവും ഈ ലോട്ടറി വില്‍പനയാണ്. പക്ഷേ കഴിഞ്ഞ ദിവസമാണ് ഒരു ബൈക്ക് യാത്രികൻ അനിലിനെ കബളിപ്പിച്ച് പതിനൊന്ന് ടിക്കറ്റുകൾ തട്ടിയെടുത്തത്. ലോട്ടറി ടിക്കറ്റിന്‍റെ നമ്പറുകള്‍ നോക്കാനാണെന്ന് പറഞ്ഞ് ടിക്കറ്റ് വാങ്ങിയ ശേഷം പകരം പഴയ ലോട്ടറി ടിക്കറ്റുകൾ നൽകിയായിരുന്നു തട്ടിപ്പ്.
പിന്നീടാണ് അനിൽകുമാറിന് പറ്റിയ അബദ്ധം മനസിലായത്. അനിൽകുമാറിനെപ്പോലെ രണ്ടായിരത്തോളം അന്ധരായ ലോട്ടറി കച്ചവടക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ പലരും പറ്റിക്കപ്പെടുന്നത് പതിവാണ്. തന്നെ പറ്റിച്ചയാളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് കോങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് അനില്‍.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…