Sunday, December 21, 2025

മദ്യപിച്ച്‌ വാക്കുതർക്കം: സുഹൃത്തുക്കള്‍ക്കു നേരെ പിക്കപ്പ് വാന്‍ ഓടിച്ചുകയറ്റി; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കുനേരേ പിക്കപ്പ് വാന്‍ ഓടിച്ച്‌ കയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിച്ചു. സുഹൃത്തുക്കള്‍ക്കുനേരേ പിക്കപ്പ് വാന്‍ ഓടിച്ച്‌ കയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിച്ചു. തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. മുള്ളറംകോട് ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഇടറോഡിൽ അജിത്ത്, പ്രമോദ്, സജീവ്കുമാർ എന്നിവരടങ്ങിയ എട്ടംഗസംഘം മദ്യപിക്കുന്നതിനിടെയിൽ തർക്കമായി. തുടർന്ന് വാക്കേറ്റവും കൈയേറ്റവും ഉണ്ടായി. ഇതിനിടയിൽ സജീവ്കുമാർ റോഡിന് വശത്തായി പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ ഓടിച്ച് അജിത്തിനെയും പ്രമോദിനെയും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കുഴഞ്ഞുവീണ രണ്ടുപേരെയും കൂട്ടുകാർ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജിത്ത് ചികിത്സയിലിരിക്കെ മരിച്ചു. ഇയാൾ അവിവാഹിതനാണ്. സ്വാഭാവിക അപകടമാണോ മനപൂർവം വാഹനമിടിച്ചതാണോ എന്നീ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Latest Articles