Saturday, May 18, 2024
spot_img

വീണ്ടും പ്രണയപ്പക: വയനാട്ടിൽ വിദ്യാർത്ഥിനിയെ യുവാവ് മുഖത്ത് കുത്തി പരിക്കേൽപ്പിച്ചു

വയനാട്: പ്രണയപ്പകയിൽ ലക്കിടിയിൽ വിദ്യാർത്ഥിനിക്ക് കുത്തേറ്റു. വയനാട് സ്വദേശിയായ ഓറിയന്റൽ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപു പോലീസ് കസ്റ്റഡിയിലാണ്. പെൺകുട്ടിയുടെ മുഖത്താണ് യുവാവ് കുത്തിയത്. പെൺകുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളേറ്റിട്ടുണ്ട്.

വയനാട് ലക്കിടി കോളേജിന് സമീപത്തായിരുന്നു ആക്രമണം. വിദ്യാർത്ഥിനിയെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രണയ നൈരാശ്യമാണ് കത്തികുത്തിൽ കലാശിച്ചത്. ലക്കിടി കോളേജിന് സമീപത്തേക്ക് ദീപുവെത്തിയത് സുഹൃത്തിന്റെ ബൈക്കിലാണ്. ഇയാളെ അടിവാരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മണിക്കൂർ മുൻപാണ് ആക്രമണം നടന്നത്.

കോളജ് പരിസരത്ത് എത്തിയ ദീപു, കത്തി ഉപയോഗിച്ച് വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കുത്തുകയായിരുന്നു. തുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടനെ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെയും ദീപുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുഹൃത്തുക്കൾക്കൊപ്പമാണ് വിദ്യാർത്ഥിനിയുണ്ടായത്. പെൺകുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നാണ് വിവരം. ദീപുവും പെൺകുട്ടിയും ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. മണ്ണാർക്കാട് ശിവൻകുന്ന് അമ്പലക്കുളത്തിൽ വീട്ടിൽ ബാലകൃഷ്ണന്റെ മകനാണ് ദീപു.

Related Articles

Latest Articles