Entertainment

ഇപ്പോൾ നിങ്ങൾക്ക് കണ്ടന്‍റ് ക്രിയേറ്ററാകാൻ മികച്ച സമയം; കൂടുതല്‍ വരുമാനം നൽകാനൊരുങ്ങി യൂട്യൂബ്

അടുത്ത കാലത്തായി തരംഗമായി മാറിയ ചെറുവീഡിയോ പ്ലാറ്റ്ഫോമുകള്‍ ഉയർത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ യൂട്യൂബ് ഷോര്‍ട്സ് എന്ന ചെറുവീഡിയോ പതിപ്പിലൂടെ യൂട്യൂബ് ഇപ്പോൾ ഒരുങ്ങുകയാണ്. ഷോര്‍ട്സില്‍ വലിയമാറ്റങ്ങളാണ് യൂട്യൂബ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കൂടുതല്‍ ആളുകളെ യൂട്യൂബ് ഷോര്‍ട്സിലേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം കണ്ടന്‍റ് ക്രിയേറ്റര്‍സിന് കൂടുതല്‍ വരുമാനം, ഈ ലക്ഷ്യങ്ങളാണ് പുതിയ മാറ്റങ്ങള്‍ക്ക് പിന്നില്‍.

‘ബ്രാൻഡ്കണക്റ്റ് വഴി ഒരോ ബ്രാന്റിനും വേണ്ടുന്ന ഉള്ളടക്കം വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് നിര്‍മ്മിച്ച് നല്‍കാന്‍ സാധിക്കും. അതിലൂടെ നല്ല വരുമാനം ഉറപ്പാക്കാം. ഒപ്പം ഇത്തരം വീഡിയോകളെ സൂപ്പർ ചാറ്റുമായി സംയോജിപ്പിക്കുന്നതിലൂടെ ഒരു വീഡിയോ കാണുന്നതിനൊപ്പം തന്നെ ഷോപ്പ് ചെയ്യാനുള്ള സംവിധാനവും നിലവില്‍ വരും. ഷോപ്പിങ് വിഡിയോകൾക്കും തത്സമയ ഷോപ്പിങ്ങിനും ഇതിലൂടെ ബ്രാന്റിനും വീഡിയോ നിര്‍മ്മാതാക്കള്‍ക്കും ഒരേ സമയം വരുമാനം ഉറപ്പാക്കാം. ഇതോടൊപ്പം വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ സഹായകരമായ ഫീച്ചറുകളും അവതരിപ്പിക്കും. ട്രെന്‍റുകള്‍ മനസിലാക്കാന്‍ കണ്ടന്‍റ് ക്രിയേറ്റേര്‍സിനെ സഹായിക്കുന്ന വിവരങ്ങള്‍ യൂട്യൂബ് സ്റ്റുഡിയോ ആപ്പിലേക്ക് സംയോജിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്’- യൂട്യൂബ് അറിയിച്ചു.

അതേസമയം കൂടുതൽ ആശയങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്നും. ഒപ്പം തന്നെ വീഡിയോകൾക്ക് താഴെ വരുന്ന വ്യക്തിഗത കമന്റുകൾക്ക് മറുപടി നൽകാനുള്ള പ്രത്യേക സംവിധാനവും ഉടന്‍ എത്തുമെന്നും സ്ഥിരം ഉപയോക്താക്കൾക്ക് ‘ഗിഫ്റ്റഡ് അംഗത്വം’ നൽകുന്ന കാര്യം പരിഗണനയിലാണെന്നും യൂട്യൂബ് പറയുന്നു.

എന്നാൽ ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ടുള്ള ഫീച്ചർ ഇപ്പോഴും പരീക്ഷണത്തിലാണെന്നും വരും മാസങ്ങളിൽ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ടെന്നും യൂട്യൂബ് അറിയിച്ചു.കൂടാതെ ഇന്ററാക്ടിവിറ്റി വർധിപ്പിക്കുന്നതിനായി മികച്ച വീഡിയോ സൃഷ്ടിക്കുന്നവരെ ഒന്നിപ്പിക്കുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനും യൂട്യൂബ് ലക്ഷ്യമിടുന്നുണ്ട്. കണ്ടന്‍റ് ക്രിയേറ്റേര്‍സിന് കൂടുതല്‍ സാമ്പത്തിക ലാഭം നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ്.

B4 Admin

Recent Posts

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

2 hours ago

ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലോ യുഎസ് ബേസിലോ ഇടിച്ചിറക്കാന്‍ പദ്ധതി. ഫ്‌ലൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി സഹ പൈലറ്റിന്റെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്

റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…

2 hours ago

ചര്‍ച്ചകളിലൂടെ മാത്രമേ യുദ്ധത്തിന് പരിഹാരമുള്ളൂ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്

തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…

2 hours ago

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

14 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

16 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

17 hours ago