ചെന്നൈ: പീഡനക്കേസില്‍ യുട്യൂബിലൂടെ ശ്രദ്ധേയനായ ഗായകന്‍ സബേഷ് സോളമന്‍ (35) ചെന്നൈയില്‍ പിടിയിൽ. പുളിയന്തോപ്പില്‍ 29-കാരിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതിയുടെ അശ്ലീലചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് സബേഷ് സോളമന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. വില്ലിവാക്കം വനിത പോലീസില്‍ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി 2020 മേയിലാണ് സബാഷ് സോളമനെ പരിചയപ്പെടുന്നത്. പലതവണ തന്റെ വീഡിയോകളും ഫോട്ടോയും രഹസ്യമായി പകര്‍ത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

