Friday, January 9, 2026

റഷ്യൻ സൈനീകർ യുക്രൈൻ പാർലമെന്റിനടുത്ത്; സെലൻസ്‌കിയെ ബങ്കറിലേക്ക് മാറ്റി

കീവ്: റഷ്യൻ സൈനീകർ യുക്രൈൻ പാർലമെന്റിനടുത്ത് എത്തി. ഇതോടെ യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കിയെ ബങ്കറിലേക്ക് മാറ്റി. കീവിൽ റഷ്യൻ മുന്നേറ്റം ശക്തമായതോടെയാണ് സെലൻസ്‌കിയെ സുരക്ഷിത ഇടത്തേക്ക് മാറ്റിയത്.

യുക്രൈൻ തലസ്ഥാനമായ കീവിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. കീവ് നഗരത്തിൽ റഷ്യൻ സേനയ്ക്ക് നേരെ യുക്രൈൻ വെടിയുതിർത്തു. യുക്രൈൻ ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് സമീപം വെയിവയ്പ്പാണ് നടക്കുന്നത്.

കൂടാതെ പാർലമെന്റിലെ ഉദ്യോഗസ്ഥർക്ക് യുക്രൈൻ ആയുധങ്ങൾ നൽകി. ഏറ്റുമുട്ടലിൽ നിരവധി ആളുകൾക്ക് പരുക്കേറ്റതായും ഒരാളുടെ നില അതീവ ഗുരുതരമായെന്നും കീവ് മേയർ അറിയിച്ചു.

അതേസമയം റഷ്യയുടെ സുഖോയ് 35 വിമാനം വെടിവച്ചിട്ടതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. ഈ ആക്രമണത്തിന്റെ ദൃശ്യവും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

എന്നാൽ റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവിലെത്തിയതോടെ യുദ്ധം നിർത്താൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ ഭരണകൂടം അറിയിച്ചു. യുക്രൈൻ ആയുധം താഴെ വച്ചാൽ ചർച്ചയ്ക്ക് തയ്യാറാകാമെന്ന് റഷ്യയും പ്രതികരിച്ചു.

Related Articles

Latest Articles