തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ആനയറ സ്വദേശികളായ 2 പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 4 പേരുടെ സാമ്പിളുകൾ 2 സ്വകാര്യ ആശുപത്രികളില്‍ നിന്നും അയച്ചതാണ്. ഒരെണ്ണം സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്
അതേസമയം അതിനിടെ സിക വൈറസ് ബാധ പകരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനപ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചു. ഉച്ചയ്ക്ക് 12 നാണ് യോഗം. രോഗം പടരുന്നത് തടയാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
സിക വൈറസിന്റെ ചികിത്സയേക്കാൾ മികച്ച പരിഹാരം രോഗം വരാതെ തടയുക എന്നതാണ്. സിക വ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുക. കൊതുക് കടിക്കുന്നത് തടയുകയും വൈറസ് ബാധിച്ച പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നത് വഴി രോഗം ഒരു പരിധി വരെ ഒഴിവാക്കാം. ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പടർത്തുന്ന ഈഡിസ് കൊതുകുകളാണു സിക വൈറസിന്റെയും വാഹകർ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…