Friday, January 2, 2026

സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു: രോഗ ബാധിതരിൽ ഡോക്ടർമാരും

തിരുവനന്തപുരം: കേരളത്തെ ആശങ്കയിലാഴ്ത്തികൊണ്ട് സിക്ക പടരുന്നു. സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനിക്കും, കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ക്കുമാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും സിക വൈറസ് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് 37 പേർക്കാണ് സിക വൈറസ് ബാധിച്ചത്. എന്നാൽ നിലവിൽ ഏഴ് പേരാണ് രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സിക വൈറസ് തടയുന്നതിനുള്ള മുൻകരുതലുകൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഈഡിസ് കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നതാണ് പ്രതിരോധ ഘട്ടത്തിൽ ആദ്യം ചെയ്യേണ്ടത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശമുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles