Tuesday, November 10, 2026

അമ്പട …നവമാധ്യമ പാർട്ടി പ്രവർത്തനമാണല്ലോ?…എന്തൊക്കെ കാണണം…

ലോക്ക്ഡൗണ്‍ കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം ഡിജിറ്റലായതോടെ ഫേസ്ബുക്ക് പേജുകള്‍ക്ക് ലൈക്ക് കൂട്ടാന്‍ സി.പി.എം. ഫേസ്ബുക്ക് വഴിയുള്ള പ്രതിവാര പാര്‍ട്ടി പഠനക്ലാസുകള്‍ക്ക് ശനിയാഴ്ച തുടക്കമാകുന്ന സാഹചര്യത്തില്‍ ലൈക്കുകള്‍ക്ക് പാര്‍ട്ടി ക്വാട്ട നിശ്ചയിച്ചു. ഓരോ ലോക്കല്‍ കമ്മിറ്റിയും 1000 ലൈക്കുകളും പോഷക വര്‍ഗ ബഹുജന സംഘടനകളുടെ ജില്ലാ കമ്മിറ്റികള്‍ക്ക് 10,000 ലൈക്കുമാണ് ക്വോട്ട. സംസ്ഥാന കമ്മിറ്റിയുടെ പേജിനൊപ്പം ജില്ലാ, ഏരിയ, ലോക്കല്‍ കമ്മിറ്റികളുടെ പേജുകളും ലൈക്ക് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

Related Articles

Latest Articles