Friday, December 19, 2025

അല വൈകുണ്ഠപുരമുലൂവിന്‍റെ തമിഴ് റീമേക്കില്‍ നടന്‍ ശിവ കാര്‍ത്തികേയന്‍ നായകൻ

തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ അല വൈകുണ്ഠപുരമുലൂവിന്‍റെ തമിഴ് റീമേക്കില്‍ നടന്‍ ശിവ കാര്‍ത്തികേയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കും. ശിവകാര്‍ത്തികേയന്റെ നിര്‍മ്മാണ കമ്ബനിയായ എസ്.കെ പ്രൊഡക്ഷന്‍സ് തന്നെ ചിത്രം നിര്‍മിക്കും. ജനുവരി 12ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം വലിയ വിജയമാണ് നേടിയത്. എസ് എസ് തമന്‍ സംഗീതം നല്‍കിയ ചിത്രത്തിന്റെ ആല്‍ബം ചിത്രത്തിന്‍റെ വിജയത്തിന് ഒരു കാരണമായിരുന്നു. എന്നിരുന്നാലും, അല വൈകുന്തപുരംലൂ നിര്‍മ്മാതാക്കളില്‍ നിന്ന് ഒരുദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

തിവിക്രം സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം,നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ ആയിരുന്നു തെലുങ്കില്‍ അഭിനയിച്ചത്.

Related Articles

Latest Articles