Thursday, October 29, 2026

ഇന്ന് സംസ്ഥാനത്ത് ആറ് പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. രോഗം സ്ഥിരീകരിച്ച അഞ്ചു പേര്‍ വിദേശത്തു നിന്നു വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് വൈറസ് ബാധയുണ്ടായതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് 21 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. കൂടാതെ 62 പേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് ഇനി 114 കൊവിഡ് രോഗികളാണുള്ളത്. 408 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 46203 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 398 പേര്‍ ആശുപത്രിയിലാണ്.19756 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.

Related Articles

Latest Articles