മുംബൈ : ബോളിവുഡിലെ ബിഗ് ബി എന്നറിയപ്പെടുന്ന അമിതാബ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയ്ക്കും രോഗബാധ സ്ഥിരീകരിച്ചു.
നേരത്തെ, ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ, സ്രവ പരിശോധന ഫലത്തിൽ ഇരുവരും രോഗ ബാധിതരാണെന്ന് സ്ഥീരീകരിച്ചു. ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയിലേക്കു മാറ്റി.ജയ ബച്ചന്റെ ഫലം നെഗറ്റീവാണ്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ഇന്നലെയായിരുന്നു അമിതാബ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും , അവശ്യ പരിചരണങ്ങൾ നൽകുകയും ചെയ്തു. ഇരുവരുടെയും ആരോഗ്യ തൃപ്തികരമാണെന്ന് നേരത്തെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വീട്ടിൽ നിന്നും അധികം പുറത്തേക്ക് പോകാറില്ലാത്ത അമിതാഭ് ബച്ചന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

