Saturday, December 20, 2025

കടകംപള്ളി തമ്മിലടിപ്പിക്കുന്ന ശകുനി; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കടകംപള്ളി മന്ത്രിസഭയിലെ ശകുനിയാണ്. കേരളം പിണറായി എന്ന് ആക്കാനാണ് ചിലരുടെ ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രമന്ത്രി വി. മുരളീധരനെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരം കാണിക്കരുതെന്നാണ് വി. മുരളീധരനെതിരായ കടകംപള്ളിയുടെ വിമര്‍ശനം.

ഗ്രീന്‍ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വീണ്ടും രോഗവ്യാപനമുണ്ടായത് കേരള സര്‍ക്കാരിന്റെ കൈയിലിരുപ്പ് കാരണമാണെന്നാണ് വി. മുരളീധരന്‍ പറഞ്ഞിരുന്നത്.

Related Articles

Latest Articles