Saturday, December 13, 2025

കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബി.ജെ.പി. സര്‍പഞ്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു.

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബി.ജെ.പി. സര്‍പഞ്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു. സജാദ് അഹമ്മദ് ഖാന്‍ഡെയാണ് കൊല്ലപ്പെട്ടത്. കാസിഗുണ്ട് ബ്ലോക്കിലെ വെസുവിലെ വസതിക്കു സമീപത്തുവെച്ചാണ് സജാദിന് വെടിയേറ്റതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.

വെടിവെപ്പില്‍ സജാദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് അനന്ത്‌നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

48 മണിക്കൂറിനിടെ ആക്രമണത്തിന് ഇരയാകുന്ന രണ്ടാമത്തെ ബി.ജെ.പി. സര്‍പഞ്ചാണ് സജാദ്. ചൊവ്വാഴ്ച വൈകുന്നേരം ഭീകരരുടെ ആക്രമണത്തില്‍ മറ്റൊരു ബി.ജെ.പി. സര്‍പഞ്ചായ ആരിഫ് അഹമ്മദിന് പരിക്കേറ്റിരുന്നു. അഖ്‌റാന്‍ കാസിഗുണ്ടില്‍ വെച്ചായിരുന്നു ആരിഫിനു നേര്‍ക്ക് ആക്രമണം ഉണ്ടായത്.

Related Articles

Latest Articles