Wednesday, October 21, 2026

എല്ലാമെല്ലാം സ്വപ്ന തന്നെ. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വന്തം വീടുപോലെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌ന സുരേഷിന് സ്വാധീനമുണ്ടായിരുന്നെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. കോണ്‍സുലേറ്റില്‍ വലിയ സ്വാധീനമുണ്ടായിരുന്നെന്നും കള്ളക്കടത്ത് ഗൂഢാലോചനയില്‍ വലിയ പങ്കുണ്ടെന്നും ജാമ്യഹര്‍ജി എതിര്‍ത്തുകൊണ്ട് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി വിവരം. തന്റെ ബാഗ് പരിശോധിച്ചാല്‍ യു.എ.ഇയില്‍ ഉള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ക്കുള്ള ബാഗ് പരിശോധിക്കുമെന്നായിരുന്നു ഭീഷണി.

Related Articles

Latest Articles