ദില്ലി :കൊവിഡ് 19 പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി കുവൈത്തിന് പിന്നാലെ ഇന്ത്യയോട് മെഡിക്കല് സംഘത്തെ അയയ്ക്കണമെന്ന് അഭ്യര്ത്ഥിച്ച് യുഎഇ. ഡോക്ടര്മാരും നഴ്സുമാരും ഉള്പ്പെടുന്ന സംഘത്തെ അയയ്ക്കണമെന്ന് ഇന്ത്യയോട് യുഎഇ അഭ്യര്ത്ഥിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
യു.എ.ഇയില് പതിനൊന്നായിരത്തിലധികം പേര്ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. രാജ്യത്തെ ആശുപത്രികളില് ഭൂരിഭാഗവും ഇന്ത്യന് ഡോക്ടര്മാരാണ്. അവധിക്ക് നാട്ടിലേക്ക് മടങ്ങിയ ഇവരില് പലര്ക്കും ലോക്ക്ഡൗണ് കാരണം തിരിച്ചെത്താനാകാത്തതും യു.എ.യിലെ അലട്ടുന്നുണ്ട്.
ഇവരെ തിരിച്ചയയ്ക്കാന് സഹായിക്കണമെന്നും പ്രതിസന്ധി നേരിടുന്നതിന് കുറഞ്ഞ കാലയളവിലേക്ക് ഡോക്ടര്മാരെയും നഴ്സുമാരെയും ലഭ്യമാക്കണമെന്നുമാണ് യു.എ.ഇ ആവശ്യപ്പെട്ടിട്ടുളളത്.

