Monday, December 22, 2025

കോവിഡിനൊപ്പം അപൂർവ്വ രോഗവും, ലക്ഷണങ്ങൾ ഏതാണ്ട് സമാനം

ന്യൂയോര്‍ക്ക്: കൊവിഡുമായി ബന്ധപ്പെട്ടുണ്ടായ അപൂര്‍വരോഗത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അഞ്ച് വയസുകാരി മരിച്ചു. ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമോ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

കവാസാക്കി രോഗ ബാധയോട് സദൃശ്യമുള്ള മറ്റൊരു രോഗമാണ് ഇത്. കൊവിഡിനോടനുബന്ധിച്ച് കാണുന്ന ഈ രോഗം കുഞ്ഞുങ്ങളില്‍ ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാക്കുകയും അവരെ മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു. ഛര്‍ദി, വയറിളക്കം, ശ്വാസ തടസം, വിളറി വെളുക്കല്‍, നെഞ്ചുവേദന, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍.

കഴിഞ്ഞ മാസമാണ് ബ്രിട്ടണില്‍ കവാസാക്കി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രാന്‍സ്, ഇറ്റലി, സ്പെയ്ന്‍ എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്‍ട്രാവെനസ് ഇമ്യൂണോഗ്ലോബിന്‍, ആസ്പിരിന്‍ എന്നിവയാണ് കവാസാക്കി ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

കൊവിഡും കവാസാക്കി രോഗവും തമ്മില്‍ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നുണ്ട് ആരോഗ്യ വിദഗ്ധര്‍.

Related Articles

Latest Articles