Tuesday, November 10, 2026

കോവിഡ് ബാധിത പ്രദേശങ്ങൾ അടക്കേണ്ടി വരുമോ?

ദില്ലി :കോവിഡ് 19രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. സമൂഹ വ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യം തടയാൻ കർശന നടപടി തന്നെ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

കേരളത്തിൽ കോവിഡ് ബാധിച്ചിരിക്കുന്ന ഏഴ് ജില്ലകൾ അടച്ചിടണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ ഇന്ന് തീരുമാനമെടുക്കും. അതേസമയം കോവിഡ് ബാധിത ജില്ലകൾ അടച്ചിടണം എന്ന് ക്യാബിനറ്റിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജിവ് ഗൗബ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു.

Related Articles

Latest Articles