വാഷിംഗ്ടണ്‍: കലിഫോര്‍ണിയയില്‍ വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. കലിഫോര്‍ണിയയിലെ റെഡ് ബള്ഫിലാണ് സംഭവം. കാലിഫോര്‍ണിയ ആരോഗ്യവിഭാഗം മീഡിയ മാനേജര്‍ അലിസണ് ഹെന്ഡ്രിക്സണാണ് ഇക്കാര്യം അറിയിച്ചത്.
പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. അക്രമി വാള്‍മാര്‍ട്ടിന്റെ പ്രധാന കെട്ടിടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയശേഷം ജീവനക്കാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.
പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന നാല് പേരുടെയും നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

