വാഷിംഗ്ടണ്‍: ലഡാക്കിലെ ചൈനീസ് അധിനിവേശ ടിബറ്റന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഇന്ത്യ, ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാര്‍.
റിപ്പബ്ലിക്കന്‍ സെനറ്ററായ മാര്‍ക്കോ റൂബിയോ ഇന്ത്യന്‍ അംബാസഡറായ തരണ്‍ജിത്ത് സിംഗിനോട് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമം ലംഘിച്ച് അതിര്‍ത്തി കയ്യേറുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുതന്ത്രങ്ങളോട് പൊരുതി നില്‍ക്കുന്ന ഇന്ത്യയ്ക്ക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകും എന്നാണ് റൂബിയോ വെളിപ്പെടുത്തിയത്.
ബെയ്ജിംഗിന്റെ തന്ത്രങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ കാണിച്ചു കൊടുത്തിട്ടുണ്ട് എന്നും മാര്‍ക്കോ റൂബിയോ കൂട്ടിച്ചേര്‍ത്തു.

