Monday, January 5, 2026

ചൈനീസ് സാന്നിധ്യം വേണ്ടേ വേണ്ട: 44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്കുള്ള ടെന്‍ഡര്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി

ദില്ലി :44 സെമി ഹൈസ്പീഡ് ‘വന്ദേ ഭാരത്’ ട്രെയിനുകള്‍ നിര്‍മിക്കാനുളള ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ. ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള ഒരു ടെന്‍ഡര്‍ കൂടി ഇതില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. 44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് ആറ് കമ്പനികളാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഇതില്‍ ഒരെണ്ണം ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള സിആര്‍ആര്‍സി പയനിയര്‍ ഇലക്ട്രിക് പ്രൈവററ് ലിമിറ്റഡിന്റേതായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ടെന്‍ഡര്‍ നടപടികള്‍ ഇന്ത്യന്‍ റെയില്‍വെ റദ്ദാക്കിയത്.

അതേസമയം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ റെയില്‍വെ പുതിയ ടെന്‍ഡര്‍ വിളിക്കും. കേന്ദ്രത്തിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുളളതായിരിക്കും അത്. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്ജി ഇലക്ട്രിക് കമ്പനി ലിമിറ്റഡും ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫില്‍-മെഡ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ 2015-ലാണ് സംയുക്ത സംരംഭം രൂപീകരിച്ചത്.

Related Articles

Latest Articles