പുൽവാമ: ദക്ഷിണ കാശ്മീരിലെ പുൽവാമ ജില്ലയിലെ കമ്രാസിപോറ പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചു. സംഭവത്തിൽ മറ്റൊരു സൈനികന് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പ്രദേശത്തെ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റതായും അതിൽ ഒരു സൈനികൻ ശ്രീനഗറിലെ 92 ബേസ് ആർമി ഹോസ്പിറ്റലിൽ വെച്ച് മരണത്തിന് കീഴടങ്ങിയെന്നും സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, തീവ്രവാദിയുടെ മൃതദേഹം അടുത്തുള്ള ഏറ്റുമുട്ടൽ നടന്ന പ്രദേശത്തിന്റെ അടുത്ത് നിന്ന് കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

