തിരുവനന്തപുരം: ജില്ലയിൽ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ശക്തമായ മുൻകരുതലെടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ കോവിഡ് വ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലും പൊലീസിന് മാത്രം ക്വാറന്റീൻ കേന്ദ്രങ്ങൾ തുടങ്ങുമെന്നും ഭക്ഷണമുൾപ്പെടെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.
അതേസമയം തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ് . ഈ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് പുതിയ നിയന്ത്രിത മേഖലകള്‍ പ്രഖ്യാപിച്ചു. കരിങ്കുളം, കഠിനംകുളം,ചിറയിന്‍കീഴ് പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്നലെ 722 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. അതില്‍ 481 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. പത്തു ദിവസത്തിനിടെ 4653 പേരാണ് രോഗ ബാധിതരായത്.

