Wednesday, January 7, 2026

തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം. ഹിന്ദുമുന്നണി പ്രതിഷേധിക്കുന്നു

ചെന്നൈ: തമിഴ്നാട് കോയമ്പത്തൂരിൽ ക്ഷേത്രങ്ങൾക്കു നേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടായി. മൂന്ന് ക്ഷേത്രങ്ങളുടെ പ്രധാന കവാടത്തിന്ന് മുന്നിൽ അജ്ഞാതർ ടയർ കത്തിച്ചു. ക്ഷേത്രങ്ങളിലെ ബോർഡും ബൾബും നശിപ്പിച്ചു.

കോയമ്പത്തൂർ വിനായക ക്ഷേത്രം, സെൽവ വിനായകർ ക്ഷേത്രം, മക്കൾഅമ്മൻ ക്ഷേത്രം എന്നിവയ്ക്കു മുന്നിലാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം പെരിയാറിൻ്റെ പ്രതിമയിൽ കാവി പെയിൻ്റ് ഒഴിച്ചതിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സംഭവം. ബിജെപി, ഹിന്ദു മുന്നണി, വിഎച്ച്പി പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിക്കുകയാണ്.

Related Articles

Latest Articles