Wednesday, December 24, 2025

ധാരാവിയിൽ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി…

മുംബൈ: ധാരാവിയില്‍ കൊവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു.ഇതോടെ നാലുപേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ധാരാവി അടക്കമുള്ള പല ചേരികളും അടച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ക൪ശനമാക്കിയിട്ടുണ്ട്. ധാരാവിയിലടക്കം രോഗം പടരുന്ന ഇടങ്ങളിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും അടച്ചു. ഇതോടെ ജനജീവിതം കൂടുതല്‍ ദുസഹമായിരിക്കുകയാണ്.

ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈ സെന്‍ട്രലിലെ നാല് ആശുപത്രികളാണ് അടഞ്ഞ് കിടക്കുന്നത്.അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ് .കഴിഞ്ഞ 24 മണിക്കൂറിനിടെ 200 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം ആയിരം കടന്നു.

Related Articles

Latest Articles