ജോധ്പൂരിലെ ആശുപത്രിയില്‍ രണ്ടു മാസമായി മരണത്തോടു മല്ലിടുകയാണ് മുണ്ടക്കല്‍ സ്വദേശിയായ ബിഎസ്എഫ് ജവാന്‍ അരുണ്‍കുമാര്‍. വെന്റിലേറ്ററിലാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. അരുണിന് അമ്മയേയും ഭാര്യയേയും ഒരു നോക്ക് കാണാന്‍ അവസരം ഒരുക്കുകയാണ് കേരള ഹിന്ദു ഹെല്‍പ് ലൈന്‍.
അരുണിന് അമ്മയേയും ഭാര്യയേയും കാണാന്‍ അവസരം നല്‍കണമെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടങ്കിലും ലോക്ക്ഡൗണ്‍ കാരണം യാത്ര ദുഷ്‌കരമായ സാഹചര്യമാണ്.
ആറു സംസ്ഥാനങ്ങളിലൂടെ വേണം റോഡ് മാര്‍ഗ്ഗം രാജസ്ഥാനിലെത്താന്‍. കാറുമായി യാത്രയ്ക്കിറങ്ങുവാന്‍ ആരെങ്കിലും തയ്യാറായാല്‍ കേരള സര്‍ക്കാര്‍ കാരണം കാണിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കാം എന്നു പറഞ്ഞിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ സധൈര്യം ഉത്തരവാദിത്വം ഏറ്റെടുത്തു മുന്നോട്ടു വന്നിരിക്കുകയാണ് കേരള ഹിന്ദു ഹെല്‍പ് ലൈന്‍.
ഇത്തരം ഒരു സാഹചര്യത്തില്‍ സമയോചിതമായി സഹായഹസ്തം നീട്ടിയതിന്, ഇവരെ ഒരു നാടു മുഴുവന്‍ കേരള ഹിന്ദു ഹെല്‍പ് ലൈനിനെ അഭിനന്ദിക്കുകയാണ്.

