Tuesday, January 6, 2026

നരേന്ദ്ര മോദിയുടെ റംസാന്‍ ആശംസ പങ്കുവെച്ച്‌ യുഎഇ രാജകുടുംബാംഗം

ഷാര്‍ജ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെറിയ പെരുന്നാള്‍ സന്ദേശം പങ്കുവെച്ച്‌ യുഎഇ രാജകുടുംബാംഗം. ഇസ്ലാമോഫോബിയ ക്കെതിരെ ഇപ്പോഴും കടുത്ത ഭാഷയില്‍ പ്രതികരിക്കാനുള്ള യുഎഇ രാജകുടുംബാംഗം ഷെയ്‌ഖ ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിയാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ സന്ദേശം റിട്വീറ്റ് ചെയ്ത് എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍ നേര്‍ന്നത്.

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും കടുത്ത അതൃപ്തിയും വിമര്‍ശവും രേഖപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ ട്വിറ്ററില്‍ സജീവമായിരുന്നു.
കഴിഞ്ഞ കൊല്ലം നോമ്പെടുടക്കുമ്പോൾ ഇക്കൊല്ലം ഇത്തരം യാതനകള്‍ നമ്മള്‍ അനുഭവിക്കേണ്ടിവരും എന്ന് ചിന്തിച്ചിട്ടുണ്ടാകില്ല. ചെറിയ പെരുന്നാളോടെ കോവിഡ് ലോകത്ത് നിന്നൊഴിയാന്‍ പ്രാര്‍ത്ഥിക്കാം.’ – പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.

Related Articles

Latest Articles