Tuesday, October 20, 2026

നിരീക്ഷണത്തിനിടെ മുങ്ങി, പൊങ്ങിയത് കാമുകിയുടെ അടുത്ത്

ചെ​ന്നൈ: കാ​മു​കി​യെ കാ​ണാ​ന്‍ യു​വാ​വ് ഐ​സൊ​ലേ​ഷ​ന്‍ ക്യാ​മ്പിൽ നി​ന്നു ചാടി. ദു​ബാ​യി​ല്‍​നി​ന്നു മ​ധു​ര​യി​ലെ​ത്തി​യ വി​ജ​യ് എ​ന്നയാളെ വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള ഐ​സൊ​ലേ​ഷ​ന്‍ ക്യാ​മ്പിൽ നിരീക്ഷണത്തിലാ ലാക്കിയിരിക്കുകയായിരുന്നു.

ഇ​തി​നി​ടെ​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചു യു​വാ​വ് ക്യാ​മ്പില്‍​നി​ന്നു ക​ട​ന്ന​ത്. ദു​ബാ​യി​ല്‍​നി​ന്ന് ദില്ലി യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് യു​വാ​വ് ചെ​ന്നൈ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

കാ​മു​കി​യെ കാ​ണു​ന്ന​തി​നാ​യി ശി​വ​ഗം​ഗ​യി​ലേ​ക്കാ​ണു യു​വാ​വ് പോ​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ശി​വ​ഗം​ഗ​യി​ല്‍​നി​ന്ന് യു​വാ​വി​നെ ക​ണ്ടെ​ത്തി. ഇ​വി​ടെ കാ​മു​കി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍.

Related Articles

Latest Articles