Friday, June 14, 2024
spot_img

നൂറുൽ ഇസ്‌ലാം കോളേജിലെ തട്ടിപ്പ് തുറന്നുകാട്ടി വിദ്യാർത്ഥിനികൾ രംഗത്ത്

കന്യാകുമാരി തക്കലയിലെ നൂറുല്‍ ഇസ്ലാം കോളേജില്‍ വിദ്യാഭ്യാസ തട്ടിപ്പ് പൊളിച്ചടുക്കി വിദ്യാർത്ഥിനികൾ രംഗത്ത്. തട്ടിപ്പ് ആരോപണവുമായി കോളേജിലെ മൂന്നാം വർഷ വിദ്യാര്‍ത്ഥിനികളാണ് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത് .
വിദ്യാർത്ഥിനികൾ പുറത്തുവിട്ട ലൈവ് വീഡിയോയിലൂടെയാണ്
തട്ടിപ്പിന്റെ കഥ പുറം ലോകം അറിയുന്നത്.

പാരാമെഡിക്കല്‍ കോഴ്സെന്ന പേരില്‍ അഡ്മിഷന്‍ നല്‍കി കബളിപ്പിച്ചെന്നാണ് വിദ്യാർത്ഥിനികളുടെ ആരോപണം. പാരാമെഡിക്കല്‍ കോഴ്സാണെന്ന പേരിൽ ടെക്നിക്കല്‍ കോഴ്സാണ് ഇവിടെ പഠിപ്പിക്കുന്നത്. ആറ് ലക്ഷം രൂപവരെ ഡോനെഷൻ വാങ്ങിയ ശേഷമാണ് കോഴ്സ് നടത്തുന്നത് . എന്നാല്‍ ഇവിടെ ലാബോ മറ്റ് സൗകര്യങ്ങണോ ഇല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം .

Related Articles

Latest Articles