Friday, May 3, 2024
spot_img

കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിഷൻ റെഡ്ഢിക്ക് ഫോണിലൂടെ ഭീഷണി; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിഷൻ റെഡ്ഢിയെ ഫോണിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഷെ​യ്ക് ഇ​സ്മ​യി​ല്‍ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പോലീസ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

ജൂൺ 12 നാണു മന്ത്രിയുടെ മൊബൈലിലേക്ക് ഇന്റർനാഷണൽ നമ്പറിൽ നിന്ന് ഭീഷണി കോൾ വന്നത്.
ഇയാൾ കുവൈറ്റിൽ ഡ്രൈവറായി ജോലിനോക്കിയിരുന്ന ആളാണെന്നു അന്വേഷണത്തിൽ തെളിയുകയായിരുന്നു. സോഷ്യൽ മീഡിയയിലെ ചില വ്യാജ വാർത്തകളാണ് ഇയാളെ കൊണ്ട് ഇങ്ങനെ ചെയ്യിക്കാൻ കാരണമെന്നാണ് മൊഴിയിൽ നിന്ന് വ്യക്തമായത്.

Related Articles

Latest Articles