Sunday, May 19, 2024
spot_img

നെഹ്രുവിന്റെ പിൻ തലമുറയ്ക്ക് ഈ വിധി കാലത്തിന്റെ തിരിച്ചടിയോ ? | Rahul Gandhi

രാഹുൽ ഗാന്ധിയുടെ ഊഴം കഴിഞ്ഞു. ഇനി പ്രിയങ്ക ഗാന്ധിയുടെ ഊഴമാണ്..
ഭാരത് ജോടോ യാത്രയിലും ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ നടന്ന പ്രിയങ്കയുടെ ‘ആഞ്ഞടിയിലും’ വരെ ഉണ്ടായിരുന്നത് ഇന്ദിര ഗാന്ധിയുടെയും, രാജീവ്‌ ഗാന്ധിയുടെയും രക്തസാക്ഷിത്വവും, ആ സമയത്ത് കുടുംബം അനുഭവിച്ച വിഷമതകളും ആണ്. ഒട്ടുമിക്ക പ്രസംഗങ്ങളിലും ഇവർ ഇത് തന്നെയാണ് ആവർത്തിക്കുന്നത്.
കുടുംബത്തിൽ നിന്ന് രാജ്യത്തിന്‌ വേണ്ടി രക്തസാക്ഷിത്വം വരിച്ച ഇന്ദിരയുടെയും, രാജീവ്‌ ഗാന്ധിയുടെയും പേര് പറഞ്ഞ് നിങ്ങൾ എത്ര കാലം പിടിച്ചു നിൽക്കും.
രക്തസാക്ഷികളുടെ പേര് പറഞ്ഞാൽ സഹതാപ തരംഗം ഉണ്ടാകും എന്നാണോ നിങ്ങൾ കരുതുന്നത്?
ഇന്ദിര ഗാന്ധിയെയും, രാജീവ്‌ ഗാന്ധിയെയും ഇന്ത്യയിലെ ജനങ്ങൾ ആദരിക്കുന്നു, ബഹുമാനിക്കുന്നു, അവർ രാജ്യത്തിനു നൽകിയ സംഭാവനകൾ രാജ്യം ഒരിക്കലും മറക്കുകയുമില്ല.
ഇന്ദിര ഗാന്ധിയെയും, രാജീവ്‌ ഗാന്ധിയെയും ഇന്ത്യൻ ജനത ആദരിച്ചത് പോലെ നിങ്ങളെയും കൊണ്ട് നടക്കണം എന്നാണോ പറയുന്നത്? അവർ രാജ്യത്തിനു വേണ്ടി രക്തസാക്ഷികൾ ആയത് കൊണ്ട് അവരുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേക പദവി വേണമെന്നാണോ ആവശ്യപെടുന്നത്?
ഇന്ദിരയുടെയും, രാജീവിന്റെയും കുടുംബം ആയത് കൊണ്ട് ഞങ്ങളെ എല്ലാ തിരഞ്ഞെടുപ്പിലും ജയിപ്പിച്ചോണം, ഇല്ലെങ്കിൽ ജനാധിപത്യം തകർന്നു എന്ന് ഞങ്ങൾ പറയും, ഞങ്ങൾക്ക് ഇന്ത്യയിലെ നിയമങ്ങൾ ബാധകം അല്ല, ഭരണഘടനക്കും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയ്ക്കും മുകളിലാണ് ഞങ്ങൾ, ഇന്ത്യയിൽ അധികാരത്തിൽ എന്നും ഞങ്ങൾ മാത്രമെ ഉണ്ടാകാൻ പാടുള്ളൂ, ഇന്ത്യയുടെ അധികാരം ഞങ്ങളുടെ കുടുബത്തിന് മാത്രമുള്ളതാണ് എന്നൊക്കെയാണോ നിങ്ങൾ വിചാരിച്ചു വെച്ചിരിക്കുന്നത്..!
ഇരവാദം ഇറക്കി ഇങ്ങനെ നാണം കെടുന്നത് ഇന്ദിര ഗാന്ധിയുടെ കൊച്ചുമക്കൾ ആണ് എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്നത്.
കോൺഗ്രസ്‌ ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിതന്നത് എന്നത് കൊണ്ട് കോൺഗ്രസ്‌ മാത്രം ഇന്ത്യ ഭരിച്ചാൽ മതിയെന്നാണോ? അല്ലെങ്കിൽ കോൺഗ്രസ്‌ പറയുന്നത് മാത്രം ഇന്ത്യക്കാർ കേട്ടാൽ മതിയെന്നാണോ?
ഇന്ത്യക്കാരെ ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്ത് ഫീൽഡിൽ പിടിച്ചു നിൽക്കാനുള്ള ഓരോ കോപ്രായങ്ങൾ മാത്രമാണ് ഇത് എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാം.
65% വരുന്ന ഇന്ത്യയിലെ യുവജനതയ്ക്ക് ഇന്നലെ ഈ രാജ്യത്ത് എന്തുണ്ടായി എന്ന് പോലും അറിയേണ്ട. അവർ ചിന്തിക്കുന്നത് 2030 ലെ ഇന്ത്യയെ കുറിച്ചാണ്. മോഡി ചിന്തിക്കുന്നത് 2047 ലെ ഇന്ത്യയെ കുറിച്ചും.
2047 ലക്ഷ്യം വെച്ചുള്ള പദ്ധതികൾക്ക് പോലും ഇന്ത്യയിൽ തുടക്കമായി. അപ്പോഴാണ് കുടുംബപുരാണവും, ഇരവാദവും പറഞ്ഞ് ഇറങ്ങിയിരിക്കുന്നത്.
രാഹുൽ ഗാന്ധിയും, പ്രിയങ്കയുമൊക്കെ കോൺഗ്രസിലെ ഇടത് ബുദ്ധിജീവികളുടെ നിയന്ത്രണത്തിലാണ്. അവർ എഴുതിക്കൊടുക്കുന്നത് പ്രസംഗിക്കും, അത്രതന്നെ. രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും വെച്ചു നോക്കുമ്പോൾ സോണിയ ഗാന്ധി മികച്ച ഒരു നേതാവ് തന്നെ ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
യെച്ചൂരി ഒക്കെയാണ് രാഹുൽ ഗാന്ധിയുടെ ഉപദേശകൻ. പിന്നെ എങ്ങനെ ഗതിപിടിക്കാൻ ആണ്. ഗുലാബ്‌ നബി ആസാദിനെ പോലുള്ളവരുടെ സ്ഥാനത്ത് കെ സി വേണുഗോപാലും..!
അന്തംകമ്മികളുടെ കവലപ്രസംഗ നിലവാരം ആണ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെയും, പ്രിയങ്കയുടെയും പ്രസംഗങ്ങളും മറ്റും. അതാണ് അവർക്ക് ഭൂതകാലത്തിൽ നിന്ന് പുറത്ത് വരാൻ കഴിയാത്തതും.
മോഡി 2047 ലെ ഇന്ത്യയെ കുറിച്ച് ചിന്തിച്ചു പദ്ധതികൾ നടപ്പാക്കാൻ തുടങ്ങുമ്പോൾ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഇപ്പോഴും 1990 കളിലാണ് ജീവിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർ വരെ 2000 ത്തിൽ എത്തി, എന്ന് അറിയുമ്പോൾ മനസിലാകും കോൺഗ്രസ്‌ പാർട്ടിയുടെ ഇന്നത്തെ അവസ്ഥ..!
ഇന്ദിരയുടെ കൊച്ചുമോളും, ഇന്ദിരയുടെ മൂക്കും ഒക്കെ മനോരമയ്ക്കും, വയസായ കുറെ പഴയ കോൺഗ്രസുകാർക്കും മാത്രമാണ്. ആദ്യം പറഞ്ഞത് പോലെ ഇന്നലെ ഈ രാജ്യത്ത് എന്ത് നടന്നു എന്ന് പോലും അറിയാൻ താൽപ്പര്യമില്ലാത്ത 65% വരുന്ന യുവ ജനതക്ക് മുന്നിൽ ഇതൊന്നും ഏൽക്കില്ല.
മോദിക്കും അത് അറിയാം. അതാണ് പുള്ളി ഇത് കണ്ടൊന്നും പ്രതികരിക്കാത്തതും. ശരിക്കും ഇതെല്ലാം കണ്ട് മോഡി ആഹ്ലാദിക്കുക ആയിരിക്കും.
അപ്പോൾ ആഞ്ഞടി, ഇരവാദം എല്ലാം നടക്കട്ടെ.. ഒരിക്കലും മുന്നോട്ട് ചിന്തിക്കരുത് കേട്ടോ, ചിലപ്പോൾ കോൺഗ്രസ്‌ രക്ഷപെട്ടാലോ.. ഇല്ല, ഭാവി ഇന്ത്യയെ കുറിച്ച് ചിന്തിക്കാൻ കോൺഗ്രസിലെ ഇടത് ലോബി സമ്മതിക്കില്ലല്ലോ

Related Articles

Latest Articles