Friday, December 12, 2025

പണി കിട്ടി തുടങ്ങി…വരുമാനം ഇടിഞ്ഞ് ടിക് ടോക്; ഇന്ത്യയിൽ ലക്ഷ്യമിട്ടിരുന്നത് 100 കോടി

ഇന്ത്യയുടെ ആപ്പ് നിരോധനം ചൈനീസ് ആപ്പുകളുടെ വരുമാനത്തിനും നിലനിൽപ്പിനും തന്നെ ഭീഷണി ആയിരിക്കുകയാണ്. ചൈനീസ് മൊബൈൽ ആപ്ലിക്കേഷനായ ടിക് ടോക് സെപ്റ്റംബറോടെ ഇന്ത്യയിൽ നിന്ന് 100 കോടി രൂപ വരുമാനം കൊയ്യാൻ ലക്ഷ്യം ഇട്ടിരുന്നു.
2019 ഒക്ടോബര്‍, ഡിസംബര്‍ സാമ്പത്തിക പാദത്തിൽ 25 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ടിക് ടോക് വരുമാനം നേടിയത്. ജൂലൈ സെപ്റ്റംബര്‍ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള വരുമാനം 100 കോടി രൂപയായി ഉയര്‍ത്താൻ കമ്പനി പദ്ധതി ഇട്ടിരുന്ന പശ്ചാത്തലത്തിൽ ആണ് അപ്രതീക്ഷിത വിലക്ക് എത്തിയത്.
ഇന്ത്യയുടെ അപ്രതീക്ഷിത ആപ്പ് നിരോധനം ടിക് ടോക്കിൻെറ മൊത്തം വരുമാനത്തെ ബാധിയ്ക്കും. ആപ്പിന് ഏറ്റവും അധികം ഉപഭോക്താക്കൾ ഉള്ളത് ഇന്ത്യയിലാണ് എന്നതാണ് കാരണം. 2019 ജൂണിൽ 12 കോടി ഉപഭോക്താക്കൾ ആണ് ടിക്ക് ടോക്കിന് ഇന്ത്യയിൽ ഉണ്ടായിരുന്നത്.

Related Articles

Latest Articles