ഒരാളുടെ മൂത്രപരിശോധന കൊണ്ട് അയാളുടെ ഭക്ഷണത്തെയും ആരോഗ്യത്തെയും കുറിച്ച് ധാരാളം കാര്യങ്ങൾ പറയാൻ കഴിയും. വേണ്ടത്ര ജലാംശം ഉണ്ടോ, അല്ലെങ്കിൽ കിഡ്നികൾ എത്ര നന്നായി പ്രവർത്തിക്കുന്നുണ്ട്, മഞ്ഞപ്പിത്തം ഉണ്ടോ, അല്ലെങ്കിൽ രക്തത്തിൽ ഉയർന്ന പഞ്ചസാരയുണ്ടോ എന്നെല്ലാം തിരിച്ചറിയാൻ കഴിയും. നൂറ്റാണ്ടുകൾക്ക് മുമ്പ്, ഇത്തരം ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ ലഭ്യമാകുന്നതിന് മുമ്പ്, മൈക്രോസ്കോപ്പുകളും രക്തപരിശോധനകളും എക്സ്-റേകളും ഉണ്ടാകുന്നതിന് മുമ്പ്, രോഗം വിശ്വസനീയമായി വിശകലനം ചെയ്യാൻ കഴിയുന്ന ഒരേയൊരു ശരീര ദ്രാവകം മൂത്രമായിരുന്നു. അതിന്റെ സുതാര്യതയും, വ്യത്യസ്ത നിറങ്ങളും മണവും കൊണ്ടാണ് രോഗം നിശ്ചയിച്ചിരുന്നത്.
3,500-ലധികം വർഷങ്ങൾക്ക് മുമ്പ് തന്നെ പുരാതന ഈജിപ്തിലെയും ഇന്ത്യയിലെയും ഡോക്ടർമാർക്ക് രോഗികളിൽ പ്രമേഹമുണ്ടോയെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നു. മനുഷ്യരിൽ . കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ രോഗങ്ങളിലൊന്നാണ് പ്രമേഹം. ബിസി 1500 മുതലുള്ള ഒരു പുരാതന ഈജിപ്ഷ്യൻ കൈയെഴുത്തുപ്രതി ഈ രോഗത്തെ “മൂത്രം ശൂന്യമാക്കൽ” എന്ന് വിശേഷിപ്പിക്കുന്നു, അതേ സമയം ഇന്ത്യൻ വൈദ്യന്മാർ ഈ രോഗത്തെ മധുമേഹ അല്ലെങ്കിൽ “തേൻ മൂത്രം” എന്ന് വിളിച്ചിരുന്നു, . ഒരു പ്രമേഹ രോഗിയുടെ മൂത്രത്തിന്റെ രുചി ഏതാണ്ട് സാർവത്രികമായി ഒരുപോലെയാണെന്ന് കണ്ടുപിടിച്ചിരുന്നു, പുരാതന ചൈനീസ് നാമത്തിൽ ഇതിന് “പഞ്ചസാര മൂത്രരോഗം” എന്നർത്ഥം വരുന്ന ടാങ് നിയോ ബംഗ് എന്നാണ് അറിയപെട്ടിരുന്നത്.ബിസി മൂന്നാം നൂറ്റാണ്ടിൽ മെംഫിസിലെ അപ്പോളോണിയസ് എന്ന ഗ്രീക്ക് വൈദ്യനാണ് “diabetes” എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അതിന്റെ അർത്ഥം “കടന്നുപോകുക” എന്നാണ്, (ഒരു പ്രമേഹ രോഗിക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന പ്രവണതയെ ഇത് സൂചിപ്പിക്കുന്നു). 1674-ൽ ഇംഗ്ലീഷ് ഭിഷഗ്വരനായ തോമസ് വില്ലിസ് പ്രമേഹത്തിന് മെലിറ്റസ് അല്ലെങ്കിൽ “ഹണി സ്വീറ്റ്” എന്ന പദം ഉപയോഗിച്ചു. തന്റെ മുൻഗാമികളെപ്പോലെ വില്ലിസും ഒരു പ്രമേഹരോഗിയുടെ മൂത്രം “തേനോ പഞ്ചസാരയോ ചേർത്തത് പോലെ കഠിനമായ മധുരമുള്ളതായി കണ്ടെത്തി.

