പത്തനംതിട്ട: അടൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി യേശുരാജ് (53) ആണ് മരിച്ചത്. അടൂര്‍ വയലയിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടത്.
കൊവിഡ് നിരീക്ഷണത്തിലിരുന്ന കൈക്കുഞ്ഞ് ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നെത്തിയ പാലക്കാട് ചാത്തല്ലൂര്‍ സ്വദേശികളുടെ 56 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. എന്നാല്‍ കുഞ്ഞിന് കൊവിഡ് ഇല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഫുട്‌ബോള്‍ താരം കൊവിഡ് ബാധിച്ച് മരിച്ചു. 61 വയസുകാരനായ മുന്‍ മോഹന്‍ ബഗാന്‍ താരം ഹംസക്കോയയാണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ്. കഴിഞ്ഞ 21 ന് മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് ഹംസക്കോയയും കുടുംബവും നാട്ടിലെത്തിയത്.

