Saturday, December 20, 2025

പ്രവാസികൾക്ക് ധൈര്യമായി ഇരിക്കാം, എന്‍ആര്‍ഐ പദവി ‘സേഫ്’ ആണ്

ദില്ലി: കൊവിഡ് പശ്ചാത്തലത്തില്‍ വിമാനം റദ്ദാക്കല്‍ മൂലം ഇന്ത്യയില്‍ നിന്ന് മടങ്ങി പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് എന്‍ആര്‍ഐ പദവി നഷ്ടമാകില്ലെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് 22 ന് മുന്‍പ് രാജ്യത്ത് എത്തിവരുടെ എന്‍ആഐ പദവിയാണ് നഷ്ടമാകാത്തത്. പതിവര്‍ഷം 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങിയാല്‍ എന്‍ആര്‍ഐ പദവി പോകും എന്നതാണ് നിലവിലുള്ള വ്യവസ്ഥ. ഇതിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. നികുതി ആനുകൂല്യങ്ങളും നിഷേധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്നും നിരവധി പ്രവാസികള്‍ രാജ്യത്തേക്ക് മടങ്ങിയെത്തും. ഗള്‍ഫ് നാടുകള്‍ക്ക് പുറമേ അമേരിയ്ക്ക, ബ്രിട്ടന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രവാസികള്‍ എത്തുക. അമേരിക്കയില്‍ നിന്നുള്ള വിമാനം മുംബൈയിലും തുടര്‍ന്ന് ചെന്നൈയിലും ആണ് എത്തുക. ഇംഗ്ലണ്ടില്‍ നിന്നുള്ള വിമാനം ഹൈദരാബാദില്‍ എത്തും. ഫിലിപ്പൈന്‍സില്‍ നിന്നുള്ള വിമാനം മുംബൈയില്‍ ആണ് ഇറങ്ങുന്നത്.

Related Articles

Latest Articles